Menu Close

ആര്‍ ഹേലി സ്മാരക കര്‍ഷക ശ്രേഷ്ഠ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ജില്ലാ അഗ്രി ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റി സമ്മിശ്രകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏറ്റവും മികച്ച കൃഷിക്കാരെ തെരഞ്ഞെടുത്ത് നല്‍കുന്ന ആര്‍ ഹേലി സ്മാരക കര്‍ഷക ശ്രേഷ്ഠ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിജ്ഞാനമുള്ള കര്‍ഷകനാണെന്ന സ്ഥലത്തെ കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റോടുകൂടിയുള്ള അപേക്ഷകള്‍ 2024 ഡിസംബര്‍ 18 ന് അഞ്ചു മണിയ്ക്ക് മുമ്പായി രവി പാലത്തുങ്കല്‍, സെക്രട്ടറി, ആലപ്പുഴ ജില്ലാ അഗ്രി ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റി, എവിപി ബില്‍ഡിംഗ്, സനാതനം വാര്‍ഡ്, അലപ്പുഴ-688001 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട ഫോണ്‍ നമ്പര്‍ 9447225408.