Menu Close

മത്സ്യസംപാദ യോജന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യസംപാദ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി മത്സ്യഗ്രാമത്തില്‍ നടപ്പിലാക്കുന്ന കാലാവസ്ഥ വ്യതിയാന പ്രതിരോധ തീരദേശ മത്സ്യഗ്രാമം പദ്ധതി 2024-25 ലെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മൊബൈല്‍ ഫിഷ് വെന്റിംഗ് ഓട്ടോ കിയോസ്ക്ക് (മൂന്ന് ഗ്രൂപ്പുകള്‍ക്ക് 8.50 ലക്ഷം രൂപ നിരക്കില്‍), പോര്‍ട്ടബിള്‍ സോളാര്‍ ഡ്രയര്‍ (11 മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് 2.50 ലക്ഷം രൂപ നിരക്കില്‍), ലൈഫ്ജാക്കറ്റ് (അഞ്ച് അംഗങ്ങള്‍ ഉളള 10 രജിസ്റ്റേഡ് മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് 1000 രൂപ നിരക്കില്‍) എന്നീ പദ്ധതികളിലേക്ക് തോട്ടപ്പള്ളി മത്സ്യഗ്രാമത്തില്‍ നിന്നുള്ള അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍, തോട്ടപ്പള്ളി മത്സ്യഗ്രാമത്തില്‍ താമസിക്കുന്നവരെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 18 നു മുന്‍പായി തോട്ടപ്പള്ളി മത്സ്യഭവന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0477 2251103.