ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 16-ാ മത് അക്ഷയശ്രീ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല ജൈവകര്‍ഷകന് രണ്ടു ലക്ഷം (Rs. 2,00,000) രൂപയും ജില്ലാതലത്തില്‍ 50,000/- രൂപാ വീതമുള്ള 13 അവാര്‍ഡുകളും മട്ടുപ്പാവ്, സ്കൂള്‍, കോളേജ്, വെറ്ററന്‍സ്, ഔഷധസസ്യങ്ങള്‍ എന്നീ മേഖലകള്‍ക്കായി 10,000/- രൂപ വീതമുള്ള 33 പ്രോത്സാഹന അവാര്‍ഡുകളും ഉണ്ടായിരിക്കും. മൂന്നു വര്‍ഷത്തിനു മേല്‍ പൂര്‍ണമായും ജൈവഭക്ഷണകൃഷി ചെയ്യുന്ന കേരളത്തിലെ കര്‍ഷകരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. വെള്ളക്കടലാസില്‍ കൃഷിയുടെ ലഘു വിവരണവും പൂര്‍ണ മേല്‍വിലാസവും വീട്ടില്‍ എത്തിച്ചേരാനുള്ള വഴിയും 2 ഫോണ്‍ നമ്പരും, ജില്ലയും അപേക്ഷയില്‍ എഴുതിയിരിക്കണം. ഫോട്ടോകളോ, മറ്റു സര്‍ട്ടിഫിക്കറ്റുകളോ അപേക്ഷയോടൊപ്പം അയക്കരുത്. അപേക്ഷ അയക്കേണ്ട വിലാസം : കെ. വി. ദയാല്‍, അവാര്‍ഡ് കമ്മറ്റി കണ്‍വീനര്‍, ശ്രീകോവില്‍, മുഹമ്മ പി.ഒ., ആലപ്പുഴ – 688525. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2024 നവംബര്‍ 30. ഫോണ്‍ – 9447152460, 9447249971.