Menu Close

ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലെ വിവിധ സ്‌കീമുകളായ അര്‍ദ്ധ ഊര്‍ജ്ജിത മത്സ്യ കൃഷി,  ബയോഫ്‌ലോക്ക് മത്സ്യകൃഷി, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍, എംബാങ്ക്‌മെന്റ്, വളപ്പു മത്സ്യകൃഷി, പാടുതാ കുളത്തിലെ മത്സ്യകൃഷി, എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം മത്സ്യ വിത്തുകള്‍ക്ക് 70 ശതമാനം സബ്സിഡിയും, മത്സ്യത്തീറ്റയ്ക്കു 40 ശതമാനം സബ്സിഡിയും ലഭിക്കും. താല്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മലമ്പുഴ, പാലക്കാട് പിന്‍ 678651 എന്ന വിലാസത്തിലോ മണ്ണാര്‍ക്കാട്, ചുള്ളിയാര്‍ ആലത്തൂര്‍ എന്നീ മത്സ്യഭവനുകളിലോ 2025 ജനുവരി എട്ടിനകം ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ 8089701489 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.