കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാലയുടെ 2023-24 വർഷത്തെ വെറ്ററിനറി ഹോമിയോപ്പതി, ഫാം ജേർണലിസം, പൗൾട്രി എന്റർപ്രണർഷിപ്പ്, എത്ത്നോഫാർമക്കോളജി, പെറ്റ് ഫീഡ് മാനുഫാകചറിങ് ടെക്നോളജി, ടോക്സിക്കോളജിക് പാത്തോളജി, ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി അഷ്വറൻസ്, ഡെയറി എന്റർപ്രണർഷിപ്പ്, അനിമൽ ഫോറൻസിക്സ്, പെറ്റ് ഗ്രൂമിങ് ഹെൽത്ത് ആന്റ് വെൽഫെയർ തുടങ്ങിയ പിജി, പിജി ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും പ്രോസ്പെക്ടസിനും സർവ്വകലാശാലയുടെ വെബ്സെറ്റ് (www.kvasu.ac.in) സന്ദർശിക്കുക. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി 2024 സെപ്റ്റംബർ 25.
ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനു മുമ്പായി പ്രോസ്പെക്ടസ് കൃത്യമായി വായിച്ചുമനസ്സിലാക്കേണ്ടതാണ്. അപേക്ഷിക്കുന്നവർ വെബ്സൈറ്റ് സ്ഥിരമായി നോക്കി വിവരങ്ങൾ അറിയണം, അപേക്ഷകർക്ക് പ്രത്യേകം അറിയിപ്പുകൾ അയയ്ക്കുന്നതല്ല.