ചെടികൾക്ക് മൂലക ലഭ്യത ഉറപ്പാക്കാനായി പല പാടശേഖരങ്ങളിലും കർഷകർ തളിവള പ്രയോഗം \ അഥവാ പത്രപോഷണ മാർഗ്ഗം സ്വീകരിക്കുന്നുണ്ട്. തളിവളങ്ങൾ പ്രയോഗിക്കു മ്പോൾ മെച്ചപ്പെട്ട ഫലം ലഭിക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടർ ചുവടെ പറയുന്നു. ചൂടു കൂടി നിൽക്കുന്ന സമയത്ത് തളിവള പ്രയോഗം നടത്തരുത്. രാവിലെ 6 മണി മുതൽ 9 മണി വരെയും വൈകുന്നേരം 4.30 മുതൽ 6.30 വരെയുമുള്ള സമയമാണ് ഇപ്പോഴത്തെ കാലാവസ്ഥയിൽ തളിവളപ്രയോഗത്തിന് അനുകൂലം. തീരെ ഉണങ്ങിക്കിടക്കുന്ന കണ്ടങ്ങളിൽ തളിവളപ്രയോഗം നടത്തരുത്. തളിവളങ്ങൾ പ്രയോഗിക്കുമ്പോൾ 2 സെ.മീ. കനത്തിൽ കണ്ടത്തിൽ വെള്ളം നിർത്തണം. ഈ വെള്ളം 24 മണിക്കൂർ സമയം നിലനിർത്തണം. വെള്ളത്തിൽ പൂർണ്ണമായും ലയിക്കുന്ന സ്വഭാവമുള്ളവയും കുറഞ്ഞതോതിലുള്ള ലവണ സൂചികയുള്ളവയുമായ വളക്കൂട്ടുകൾ മാത്രമേ പത്രപോഷണത്തിനായി തെരഞ്ഞെടുക്കാവൂ. പൂവിടുന്ന സമയത്ത് ഒരു തരത്തിലുള്ള സ്പ്രേയിംഗും നടത്താൻ പാടുള്ളതല്ല.
തളിവള പ്രയോഗം: പാലിക്കേണ്ട നിർദേശങ്ങൾ