Menu Close

മഴക്കെടുതിക്ക് പിന്നിൽ: മൃഗസംരക്ഷണ വകുപ്പ് സജ്ജമെന്ന് മന്ത്രി

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ കെടുതികൾ നേരിടുന്നതിന് മൃഗസംരക്ഷണ വകുപ്പ് സുസജ്ജമെന്നും ആയതിലേക്കായി ജില്ലാ-സംസ്ഥാന തലത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലേക്കും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും മറ്റു ക്രമീകരണങ്ങൾക്കുമായി ജില്ലാ കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

ജില്ലകളിൽ 24 മണിക്കൂറും പ്രവൃത്തിക്കുന്ന കൺട്രോൾ റൂം നമ്പറുകൾ

തിരുവനന്തപുരം  :0471 2302643,0471 2330736

കൊല്ലം :0474 2795076

പത്തനംതിട്ട :0468 2270908

ആലപ്പുഴ :0477 2252636,0477 2252431

കോട്ടയം :0481 2564623

 ഇടുക്കി: 04862 222 894, 94462 09044

എറണാകുളം 0484 2351264

തൃശൂർ :9249266092

പാലക്കാട് :9746678024

 മലപ്പുറം : 0483 2736696, 7907000922

കോഴിക്കോട് :9447517519, 904882361

വയനാട് :04936 202229, 9446640420, 9847469516

കണ്ണൂര്  :0497 2700184, 8075927597

കാസർഗോഡ്  :94474 22948

കർഷകർക്കുള്ള ജാഗ്രതാ നിർദേശങ്ങൾ വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടൽ സാധ്യതയുമുള്ള പ്രദേശങ്ങളിലെ കർഷകർ ജാഗ്രതപാലിക്കണം . മുൻ വർഷങ്ങളിൽ പ്രകൃതിക്ഷോഭം ഉണ്ടായപ്രദേശങ്ങളിൽ മുൻകരുതലായി മൃഗങ്ങളെ മാറ്റി പാർപ്പിക്കുവാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി ജാഗ്രത പാലിക്കേണ്ടതാണ്.