Menu Close

ജന്തുക്ഷേമ അവാര്‍ഡ്: അപേക്ഷകള്‍ ക്ഷണിച്ചു

2024-25 സാമ്പത്തിക വര്‍ഷത്തില്‍ കാസർഗോഡ് ജില്ലയില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.  നടപ്പ് വര്‍ഷത്തില്‍ മൃഗസംരക്ഷണ മൃഗക്ഷേമ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തികളും സ്ഥാപനങ്ങളും അവര്‍ നടപ്പിക്കാക്കിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്, ഫോട്ടോകള്‍ എന്നിവ സഹിതം വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ 2024 ഡിസംബര്‍ 27നകം ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം, അണങ്കൂര്‍, കാസര്‍കോട് – 671121 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍- 04994 224624.