ആന്ധ്രാ മോഡൽ പ്രകൃതി കൃഷി പഠിക്കാൻ കൃഷിവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കാർഷിക വിദഗ്ദ്ധരുടെ സംഘം സന്ദർശനം നടത്തി. പ്രകൃതി കൃഷി രീതികൾ പഠിക്കുന്നതിലൂടെ കൃഷി വകുപ്പ് നടത്തുന്ന ജൈവ കാർഷിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ദിശാബോധം നൽകുന്നതിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള കാർഷിക ഉദ്യോഗസ്ഥർ അടങ്ങിയ വിദഗ്ദ്ധ സംഘം ആന്ധ്രപ്രദേശിലെ എൻ.ടി.ആർ. ജില്ലയിൽ സന്ദർശനം നടത്തി. കേരളത്തിൽ ജൈവ കാർഷിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച ജൈവ കാർഷിക മിഷന്റെ പ്രവർത്തനങ്ങൾ വിജയകരമാക്കുകയും, കൃഷി വകുപ്പ് ഫാമുകളിൽ പ്രകൃതി കൃഷി രീതികൾ നടപ്പിലാക്കി സുസ്ഥിര കാർഷിക വികസനം സാധ്യമാക്കുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
ആന്ധ്രാ മോഡൽ പ്രകൃതി കൃഷി പഠന സന്ദർശനം
