ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
ഹരിപ്പാടിലെ കാര്‍ഷിക പുരോഗതി
✓ RIDFൽ ഉൾപ്പെടുത്തി 91.5 ലക്ഷം രൂപയുടെ മണ്ണു സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി
✓ RKVY ൽ ഉൾപ്പെടുത്തി പള്ളിപ്പാട്ടെ വിവിധ പാടശേഖരങ്ങളുടെ അടിസ്ഥാന വികസനത്തിനായി 4.59 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി
✓ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി വിവിധ പാടശേഖരങ്ങളുടെ അടിസ്ഥാന വികസനത്തിന് 4.91 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി
✓ 191 കൃഷി കൂട്ടങ്ങൾ ആരംഭിച്ചു
✓ 70 മാതൃക കൃഷി തോട്ടങ്ങൾ ആരംഭിച്ചു
✓ 4 കാർഷിക കർമ്മ സേനകൾ രൂപീകരിച്ചു
✓ 9 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു
✓ 700 ഹെക്ടറിൽ ജൈവകൃഷി
✓ 28 ഹെക്ടറിൽ ഔഷധസസ്യകൃഷി
✓ 2 FPO കൾ ആരംഭിച്ചു
✓ 5 ഹെക്ടറിൽ പൂ കൃഷി