Menu Close

അക്ഷയശ്രീ ജൈവകർഷക അവാർഡ് 2025

ജൈവ കർഷകർക്കുള്ള അക്ഷയശ്രീ അവാർഡ് – 2025 ലേക്ക് അപേക്ഷ ക്ഷണിച്ചു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന സരോജിനി – ദാമോദരൻ ഫൗണ്ടേഷന്റെ സാരഥിയും, ഇൻഫോസിസിൻറെ സ്ഥാപകരിൽ ഒരാളുമായ ശ്രീ ഷിബുലാലും കുടുംബവുമാണ് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2009 മുതൽ അക്ഷയശ്രീ അവാർഡ് നൽകിവരുന്നത്. 17-ാമത് അക്ഷയശ്രീ അവാർഡിനുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. സംസ്ഥാനതലത്തിൽ ഏറ്റവും നല്ല ജൈവകർഷകന് രണ്ടു ലക്ഷം (Rs. 2,00,000) രൂപയും ജില്ലാതലത്തിൽ 50,000/- രൂപാ വീതമുള്ള 14 അവാർഡുകളും, മട്ടുപ്പാവ്,സ്‌കൂൾ, കോളേജ്, വെറ്ററൻസ്, ഔഷധസസ്യങ്ങൾ എന്നീ മേഖലകളിൽ മികച്ച രീതിയിൽ ജൈവകൃഷി ചെയ്യുന്നവർക്ക് 10,000/- രൂപ വീതമുള്ള 33 പ്രോത്സാഹന അവാർഡുകളുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മൂന്നു വർഷത്തിലധികമായി പൂർണമായും ജൈവഭക്ഷണകൃഷി ചെയ്യുന്ന കേരളത്തിലെ കർഷകരെയാണ് അവാർഡിന് പരിഗണിക്കുന്നത്. വെള്ളക്കടലാസിൽ കൃഷിയുടെ ലഘു വിവരണവും പൂർണമായ മേൽവിലാസവും വീട്ടിൽ എത്തിച്ചേരാനുള്ള വഴിയും 2 ഫോൺ നമ്പരും, ജില്ലയും അപേക്ഷയിൽ എഴുതിയിരിക്കണം ഫോട്ടോകളോ, മറ്റു സർട്ടിഫിക്കറ്റുകളോ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതില്ല. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2025 നവംബർ 30. അപേക്ഷ അയക്കേണ്ട വിലാസം : കെ. വി. ദയാൽ, അവാർഡ് കമ്മറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ പി.ഒ., ആലപ്പുഴ – 688 525. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 9447152460.