തെങ്ങിന്തോപ്പുകളില് ഉല്‍പാദനവര്‍ധനയ്ക്കായി ശാസ്ത്രീയ പരിപാലനമുറകള്‍ അനുവര്‍ത്തിക്കുന്നതിന് കൃഷിവകുപ്പ് സംയോജിതകൃഷിക്കു സഹായം നല്കുന്നു. മണ്ണുപരിപാലന ഉപാധികള്‍, വേപ്പിന്‍പിണ്ണാക്ക്, എന്‍പികെ വളം, മഗ്നീഷ്യം സല്‍ഫേറ്റ്, സസ്യസംരക്ഷണോപാധികള്‍, ജീവാണുവളങ്ങള്‍, ജൈവ കീടനാശിനികള്‍, പച്ചിലവള വിത്തുകള്‍, ഇടവിളകള്‍ എന്നിവയ്ക്കാണ് സഹായം. ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ഒരു പ്രദേശത്ത് തുടര്‍ച്ചയായി 25-50 ഹെക്ടറില്‍ കൃഷി ചെയ്യുകയാണ് ലക്ഷ്യം. ഹെക്ടറിന് 35,000 രൂപ രണ്ടു ഗഡുക്കളായി സഹായം നല്‍കും.