Menu Close

കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് സിറ്റിംഗ്

കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കാനും നിലവിലുളള അംഗങ്ങളുടെ അംശദായം സ്വീകരിക്കാനുമായി സിറ്റിംഗ് നടത്തുന്നു. 2025 ജനുവരി ഒൻപതിന് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ അതിരമ്പുഴ വില്ലേജിന്റേയും, ജനുവരി 14 ന് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ തിരുവാർപ്പ്, ചെങ്ങളം വില്ലേജുകളുടെയും സിറ്റിംഗ് നടത്തും. ജനുവരി 17 ന് ഏറ്റുമാനൂർ നഗരസഭാ ഹാളിൽ ഏറ്റുമാനൂർ, പേരൂർ വില്ലേജുകളുടെയും, ജനുവരി 23 ന് കുമരകം ഗ്രാമപഞ്ചായത്ത് ഹാളിൽ കുമരകം വില്ലേജിന്റേയും സിറ്റിംഗ് നടക്കും. അംശദായം അടയ്ക്കാൻ വരുന്നവർ ആധാർ, ബാങ്ക്പാസ് ബുക്ക് എന്നിവ കരുതണം. പുതിയ അംഗത്വം ആവശ്യമുളളവർ കോട്ടയം ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ കൊണ്ടുവരണം. ഫോൺ – 0481 2585604.