ജില്ലാ പഞ്ചായത്ത്, ജില്ലാ വ്യവസായ കേന്ദ്രവുമായി ചേർന്ന് സംഘടിപ്പിക്കുന്ന കാർഷിക പരമ്പരാഗത വ്യവസായ ഉത്പന്ന പ്രദർശന വിപണമേള കണ്ണൂർ പോലീസ് മൈതാനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. മേള 2024 സെപ്റ്റംബർ 14 വരെ നീണ്ടുനിൽക്കും. ജില്ലയുടെ തനത് വൈവിധ്യമേറിയ ഉത്പന്നങ്ങൾ കാണാനും വാങ്ങാനും മേളയിൽ അവസരം ലഭിക്കും.