Menu Close

‘കൃഷിസര്യദ്ധി’ പരിപാടിക്ക് തുടക്കമായി

കാർഷികമേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ ശാശ്വത പരിഹാരംകാണാനും, അത് വഴി കാർഷിക ഉത്പാദനവും, ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാനും, കർഷകർ, കർഷക തൊഴിലാളികൾ എന്നിവർക്ക് നല്ലവരുമാനം ലഭിക്കാനും, യുവതി-യുവാക്കൾക്ക് തൊഴിൽ ഉറപ്പ് വരുത്താനും ഉതകുന്ന തരത്തിൽ സർക്കാർ വിഭാവനം ചെയ്‌ത പരിപാടിയാണ് “കൃഷിസര്യദ്ധി”. ജനകീയ പങ്കാളിത്തത്തോടെ ഓരോ പ്രദേശത്തിൻ്റേയും നിലവിലെ സ്ഥിതി വിശകലനത്തിന്റെ അടിസ്ഥാനത്തിൽ കൃഷി, മൃഗസംരക്ഷണം, ജലസേചനം, മത്സ്യകൃഷി, മണ്ണ് സംരക്ഷണം, ചെറുകിടവ്യവസായം, വിവിധമാർക്കറ്റിംഗ് സംവിധാനങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ, കൃഷിലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന അക്കാഡമിക്, സാങ്കേതിക സ്ഥാപനങ്ങൾ, തുടങ്ങി എല്ലാ സംവിധാനങ്ങളുടേയും കൂട്ടായ്‌മയിൽ ഓരോ പ്രദേശത്തിന്റേയും സമഗ്രവികസനം ലക്ഷ്യവച്ച് ഒരു കാർഷിക സമഗ്രപദ്ധതി തയ്യാറാക്കി നിർവഹിക്കുകയാണ് ഇത് വഴി വിഭാവനം ചെയ്യുന്നത്. ഇതിനായി കേരളത്തിൽ 107 കൃഷിഭവനുകളേയാണ് തെരഞ്ഞെടുത്തിട്ടുള്ളതിൽ ഒന്നാണ് നേമം കൃഷിഭവൻ പ്രദേശവും.  ഇതിന്റെ ആദ്യഘട്ടമായി നേമം കൃഷിഭവൻ പ്രദേശത്ത് വരുന്ന തിരുവനന്തപുരം കോർപ്പറേഷന്റെ ഏഴ് വാർഡുകളിലേയും സ്ഥിതിവിവരം ലഭിക്കാൻ ഉതകുന്ന തരത്തിൽ ഒരു വിവരശേഖരണം കൃഷിവകുപ്പ് തയ്യാറാക്കിയിട്ടുള്ള കതിർ ആപ്പ് ഉപയോഗിച്ച് നിർവ്വഹിക്കുന്നു. ഈ വിവരശേഖരണ പരിപാടിയുടെ ഉത്ഘാടനകർമ്മം 2025 മാർച്ച് 14 ന് പാപ്പനംകോട് ദർശന ആഡിറ്റോറിയത്തിൽ വച്ച് ബഹു.വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ബഹു.കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് കതിർ ആപ്പിലേക്കുള്ള വിവരശേഖരണത്തിൻ്റെ ഉത്ഘാടനകർമ്മവും ട്രീ ടാഗിങ്ങിന്റെ ഉദ്ഘാടനം ബഹു. മേയർ  എസ്. ആര്യരാജേന്ദ്രനും നിർവ്വഹിക്കുന്നു.