ബേഡഡുക്ക ഗ്രാമപഞ്ചായത്തിൻ്റെ കാർഷിക പുരോഗതിയിൽ നിർണായക സ്ഥാനം വഹിക്കുന്ന ബേഡഡുക്ക കാർഷിക കർമ്മസേനക്ക് കാർഷിക യന്ത്രോപകരണങ്ങൾ അനുവദിച്ചു. വിതരണോദ്ഘാടനം ബേഡഡുക്ക ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് എം ധന്യ നിർവ്വഹിച്ചു. ധാന്യങ്ങൾ പൊടിക്കാനുളള യന്ത്രം , താഴെനിന്നുതന്നെ കമുകിന് മരുന്ന് തളിക്കാവുന്ന തോട്ടി ഉൾപ്പെടെയുള്ള പവർ സ്പ്രേയർ, നെല്ലിനും പച്ചക്കറികൾക്കും മരുന്ന് തളിക്കാവുന്ന പവർ സ്പ്രേയർ, കൊപ്ര ഡ്രയർ തുടങ്ങിയ യന്ത്രങ്ങളാണ് കർമ്മസേനക്ക് നൽകിയിരിക്കുന്നത്. ബേഡഡുക്കയിലെയും സമീപ പഞ്ചായത്തുകളിലെയും നെൽ കർഷകർക്ക് ഏറെ ആശ്വാസകരമാണ് കർമ്മസേനയുടെ പ്രവർത്തനങ്ങൾ.
കാർഷിക കർമ്മസേനക്ക് കാർഷിക യന്ത്രോപകരണങ്ങൾ നൽകി
