Menu Close

കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്: അപേക്ഷാ തീയതി നീട്ടി

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി സപ്പോർട്ട് ടു ഫാം മെക്കനൈസേഷൻ പദ്ധതിയിൽ ജില്ലയിലെ കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കുമായി കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സർവ്വീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.  കാർഷികയന്ത്രങ്ങൾ റിപ്പയർ ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികൾക്കും കർഷകസംഘങ്ങൾക്കും ഇപ്പോൾ അപേക്ഷിക്കാം. നിബന്ധനകൾക്ക് വിധേയമായി 25%-100% വരെ (പരമാവധി തുക 1000-2500രൂപ വരെ) ധനസഹായം സ്‌പെയർപാർട്‌സുകൾക്കും, 25% ധനസഹായം (പരമാവധി 1000 രൂപ)  റിപ്പയർ ചാർജ്ജുകൾക്കും ലഭ്യമാവും. 2024-25 വർഷത്തിൽ രണ്ടു ഘട്ടമായി 20 സർവ്വീസ് ക്യാമ്പുകളാണ് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, കണ്ണൂർ കാര്യാലയത്തിന്റെ നേതൃത്വത്തിൽ നടത്തുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമുകൾക്കും അതതു കൃഷിഭവനുമായോ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയവുമായോ ബന്ധപ്പെടുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ഒക്‌ടോബർ 15 വരെ നീട്ടി.