Menu Close

കൃഷി മെഷിനറി ക്ലിനിക്കുകൾ ജില്ലതോറും സ്ഥാപിക്കും

കൃഷി യന്ത്രവൽക്കരണം ജില്ലകൾതോറും മെഷിനറി ക്ലിനിക്കുകൾ സ്ഥാപിക്കുന്നു. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ആവിഷ്കരിച്ച കൃഷി യന്ത്രവത്കരണ പദ്ധതിയുടെ ഭാഗമായി കൃഷിശ്രീ സെന്ററുകൾ സ്ഥാപിക്കുന്നതിനും അഗ്രോ മെഷിനറി സർവീസ് ക്യാമ്പുകൾ നടത്തുന്നതിനും സർക്കാർ പദ്ധതി. ഓരോ ജില്ലകളിലും ഫാം മെഷിനറി ക്ലിനിക്കുകൾ സ്ഥാപിക്കാൻ 1.4 കോടി രൂപ ചെലവഴിക്കാൻ സർക്കാർ ഭരണാനുമതി നൽകി. കർഷകർക്കും സർവീസ് സെൻററുകൾക്കും കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി സമയബന്ധിതവും ചെലവു കുറഞ്ഞതുമായ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ക്ലിനിക്ക് സ്ഥാപിക്കുന്നതിനൊപ്പം നിലവിലുള്ള വർക്ക്ഷോപ്പുകൾ നവീകരിക്കുകയും ചെയ്യും.