ഞാറ്റുവേല കാർഷിക വിപണന മേളയും സാംസ്കാരിക പരിപാടി യും കാക്കനാട് ഓണം പാർക്കിൽ 2025 ജൂൺ 18 മുതൽ 27 വരെ നടക്കും. തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം, തൃശൂർ കാർഷിക ഫല വൃക്ഷപ്രചാരക സമിതി, ഹരിത കേന്ദ്രം എന്നിവ ചേർന്നാണ് ഞാറ്റുവേല സംഘടിപ്പിക്കുന്നത്. അടുക്കളത്തോട്ടം, തേനീച്ച വളർത്തൽ, കോഴിവളർത്തൽ, എൽഇഡി ബൾബ് നിർമാണം എന്നിവയിൽ സൗജന്യ തൊഴിൽ പരിശീലനം നൽകും. ദിവസവും കാർഷിക സെമിനാറുകളും കലാപരിപാടികളും ഉണ്ടാകും.
കാർഷിക മേളയും സാംസ്കാരിക ആഘോഷവും
