Menu Close

കാർഷിക വികസന ഭക്ഷ്യസംസ്‌കരണ സമ്മേളനവും പ്രദർശനവും

കേരള അഗ്രോബിസിനസ് കമ്പനി, കേന്ദ്രഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം, അസോച്ചം തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന കാർഷിക വികസന ഭക്ഷ്യസംസ്‌കരണ സമ്മേളനവും പ്രദർശനവും 2025 ജനുവരി 17, 18 തീയതികളിൽ വെള്ളാനിക്കര കാർഷികസർവകലാശാലയിൽ നടക്കും. സമ്മേളനം 17-ന് രാവിലെ  11-ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. അഗ്രി എം.എസ്.എം .ഇ.കൾ., അഗ്രി സ്റ്റാർട്ടപ്പുകൾ, കാർഷിക ഉത്പാദക സംഘടനകൾ എന്നിവയെ ശാക്തീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കാർഷിക ഭക്ഷ്യസംസ്ക്‌കരണ മേഖലകളിലെ സംരംഭകർക്ക് സംസ്ഥാന തലത്തിൽ പ്ലാറ്റ്ഫോം ഉണ്ടാക്കുക. സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നിവയും പരിപാടിയുടെ ലക്ഷ്യങ്ങളാണ്.