ഇന്ത്യയിലെ ഭക്ഷ്യ ശാസ്ത്രജ്ഞരുടെയും സാങ്കേതിക-വിദഗ്ധരുടെയും പ്രമുഖ പ്രൊഫഷണൽ സംഘടനയായ അസോസിയേഷൻ ഓഫ് ഫുഡ് സയൻ്റിസ്റ്റ്സ് ആൻഡ് ടെക്നോളജിസ്റ്റ്സ് ഇന്ത്യയുടെ രാജ്യത്തെ മികച്ച ചാപ്റ്റർ ആയി മണ്ണുത്തി വെറ്ററിനറി സർവകലാശാല കാമ്പസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന AFSTI തൃശൂർ ചാപ്റ്ററിനെ തെരഞ്ഞെടുത്തു. 2023 വർഷത്തെ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ അംഗീകാരം. തൃശ്ശൂർ ചാപ്റ്റർ രൂപീകൃതമായി 30 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് അഭിമാനകരമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം മുംബൈയിൽ വെച്ച് നടന്ന ചടങ്ങിൽ AFSTI യുടെ ദേശീയ വൈസ് പ്രസിഡൻ്റ് ശ്രീ.ഡോ. പി. ഐ. ഗീവർഗീസ് ഏറ്റു വാങ്ങി.