Menu Close

ബാക്‌ടീരിയൽ ഇലകരിച്ചിൽ: കർഷകർ ജാഗ്രത പാലിക്കണം

ബാക്‌ടീരിയൽ ഇലകരിച്ചിൽ രോഗത്തിനെതിരെ കർഷർ ജാഗ്രത പാലിക്കണം. കരുവാറ്റ, നെടുമുടി, കൈനകരി, തകഴി, നീലംപേരൂർ കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളിൽ ബാക്‌ടീരിയൽ ഇലകരിച്ചിൽ രോഗ ലക്ഷണങ്ങൾ കാണുന്നതായി കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു. വിതച്ച് 35 മുതൽ 85 ദിവസം വരെ പ്രായമായ പാടശേഖരങ്ങളിലാണ് രോഗലക്ഷണങ്ങൾ കണ്ടുവരുന്നത്. പ്രാരംഭ ദിശയിൽ തന്നെ പാടശേഖര അടിസ്ഥാനത്തിൽ നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ മാത്രമേ രോഗം ഫലപ്രദമായി നിയന്ത്രണ വിധേയമാക്കാൻ കഴിയൂ. ചെടിയുടെ സംവഹന നാളുകളിൽ ബാക്ടീരിയൽ കോശങ്ങൾ നിറയുന്നത് മൂലം വെള്ളത്തിന്റെയും മൂലകളങ്ങളുടെയും മുകളിലേയ്ക്കുള്ള സംവഹനം തടസ്സപ്പെടുന്നു. ബാഹ്യലക്ഷണമാണ് ഇലകരിച്ചിൽ, ഇപ്പോൾ നിലനിൽക്കുന്ന ഇതിന്റെ കാലാവസ്ഥ രോഗവ്യാപനത്തിന് വളരെ അനുകൂലമാണ്.