കൃഷി വകുപ്പ് നടപ്പിലാക്കിയ “ഒരുലക്ഷം യുവജനങ്ങൾക്ക് തൊഴിൽ ദാന പദ്ധതി ” യിൽ അംഗങ്ങളായ കർഷകർ 10/7/2026 ന് മുൻപായി കൃഷിഭവനിൽ എത്തി AIMS രെജിസ്ട്രേഷൻ ചെയ്യണം. പെൻഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതിന് AIMS രെജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. കൊല്ലം ജില്ലയിൽ ചാത്തന്നൂർ ബ്ലോക്കിൽ ഉള്ള ചാത്തന്നൂർ, ചിറക്കര, കല്ലുവാതുക്കൽ, നെടുമ്പന, ആദിച്ചനല്ലൂർ, പരവൂർ, പൂതക്കുളം കൃഷി ഭവനുകളിലെ ഗുണഭോക്താക്കൾ അതാത് കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് ചാത്തന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീവൽസ പി ശ്രീനിവാസൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9383470349 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക .
യുവജന തൊഴിൽദാന പദ്ധതി: AIMS രജിസ്ട്രേഷൻ നിർബന്ധം