കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ ജൈവരോഗ കീടനിയന്ത്രണ സൂക്ഷ്മാണുക്കളും ജീവാണുവളങ്ങളും വ്യാപകമായി ഉല്പാദിപ്പിച്ച് വിതരണത്തിന് തയ്യാറായിരിയ്ക്കുന്നു. രോഗനിയന്ത്രണത്തിന് സൂക്ഷ്മാണുക്കളായ സ്യൂഡോമോണാസ് ഫ്ലൂറസൻസ്, ട്രൈക്കോഡർമ വിരിഡെ എന്നിവ പൊടി രൂപത്തിലും ദ്രാവക രൂപത്തിലും ലഭ്യമാണ്. കീടനിയന്ത്രണോപാധികളായ ബ്യൂവേറിയ ബാസിയാന, ലെക്കാനിസിലിയം ലെക്കാനി, മെറ്റാറൈസിയം, പേസിലോമൈസസ് തുടങ്ങിയവ ലഭ്യമാണ്. ജീവാണുവളങ്ങളായ മൈക്കോറൈസ, ഫോസ്ഫറസ് ജീവാണുവളം, അസോസ്പൈറില്ലം എന്നിവയും ജൈവകീട രോഗ നിയന്ത്രണ കോമ്പി പായ്ക്കറ്റുകൾ, വെർമികമ്പോസ്റ്റ്, നീം ഗാർലിക് സോപ്പ് എന്നിവയും തയ്യാറാണ്. ആവശ്യക്കാർക്ക് വേണ്ട അളവിൽ പായ്ക്ക് ചെയ്തു നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത് ബന്ധപ്പെടുക :- ഫോൺ : 9747238532, 0487 2699087.
ജൈവ കീട-രോഗനിയന്ത്രണ ഉൽപ്പന്നങ്ങൾ ലഭ്യം