Menu Close

SMAM ആനുകൂല്യങ്ങൾ: സംശയനിവാരണ ഫോൺസേവനം

കർഷകർക്ക് കുറഞ്ഞ ചെലവിൽ കാർഷികയന്ത്രങ്ങൾ സ്വന്തമാക്കാൻ സഹായിക്കുന്ന സബ് മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ (SMAM) പദ്ധതിയെക്കുറിച്ചും അതിൽ രജിസ്റ്റർ ചെയ്ത് ആനുകൂല്യങ്ങൾ ലഭിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമറിയാൻ റബ്ബർബോർഡ് കോൾസെന്ററിൽ വിളിക്കാം. ‘സ്മാം’ പദ്ധതി സംബന്ധിച്ച കർഷകരുടെ സംശയങ്ങൾക്ക് സംസ്ഥാന കാർഷികവികസന കർഷകക്ഷേമ വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ വിനിയ വി.എസ്. നാളെ (2026 ജൂലൈ 08 ബുധനാഴ്ച) രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ മറുപടി പറയും. കർഷകർക്ക് 0481 2576622 എന്ന കോൾസെന്റർ നമ്പരിൽ വിളിക്കാവുന്നതാണ് .