ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം നോഡൽ ഓഫീസിലേയ്ക്ക് ക്ഷീര ജാലകം സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട് ജില്ലയിൽ ഫീൽഡ് തലത്തിൽ ക്ഷീര കർഷകരെയും ക്ഷീര സംഘങ്ങളെയും സഹായിക്കുന്നതിനും ഓൺലൈൻ ജോലികൾ നിർവഹിക്കുന്നതിനും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഒരു ഒഴിവിലേയ്ക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത – ഹയർ സെക്കൻഡറി/ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം.പ്രായം 01-06-2026 ന് 18നും -40നും ഇടയിൽ. യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം 2026 ജൂൺ 20 വൈകിട്ട് 5 മണിക്ക് മുമ്പായി നേരിട്ടോ, തപാൽ മുഖേനയോ ക്വാളിറ്റി കൺട്രോൾ ഓഫീസർ, ക്വാളിറ്റി കൺട്രോൾ ഓഫീസ്, ക്ഷീരവികസന വകുപ്പ്, പട്ടം, തിരുവനന്തപുരം -695004 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കൂടിക്കാഴ്ചയ്ക്ക് അർഹരായവരുടെ പട്ടിക 2026 ജൂൺ 23 ന് രാവിലെ 11 മണിക്ക് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. കൂടിക്കാഴ്ച ജൂൺ 26 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ക്വാളിറ്റി കൺട്രോൾ ഓഫീസറുടെ കാര്യാലയത്തിൽ വെച്ച് നടത്തുന്നതാണ്. ഫോൺ-9446453247, ഇമെയിൽ – qcotvm.dairy@kerala.gov.in, qcotvm@gmail.com
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്