തെങ്ങിൽ വിളഞ്ഞതും മൂപ്പെത്താറായതുമായ തേങ്ങകൾ ഉണ്ടെങ്കിൽ പറിച്ചെടുത്തതിനു ശേഷം. ചെന്നീരൊലിപ്പ് രോഗം വന്ന ഭാഗം ചെത്തി വൃത്തിയാക്കി മുറിവിൽ ഹെക്സകോണോസോൾ മൂന്നു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി പുരട്ടുക. ഉണങ്ങിയതിനു ശേഷം ചെത്തിയ ഭാഗത്തു റബ്ബർ കോട്ട് പുരട്ടുക. തടത്തിൽ തെങ്ങൊന്നിന് ഇരുപത്തിയഞ്ചു ലിറ്റർ വെള്ളത്തിൽ അമ്പതു മില്ലി ഹെക്സകോണോസോൾ കലർത്തി തടത്തിൽ കുതിർക്കുക. പൂർണമായി ഭേദമാകുന്നത് വരെ മാസാമാസം ഇത് ആവർത്തിക്കുക. തെങ്ങിൻ തടത്തിൽ കട്ടിയിൽ കുമ്മായം വിതറി മണ്ണുമായി ചേർത്തിളക്കുക.
തെങ്ങ് ചെന്നീരൊലിപ്പ് രോഗം