വാണിജ്യ കൃഷിയിലേക്ക് സജീവമായി വരുന്ന കർഷകർ, കാർഷിക കൂട്ടായ്മകൾ, കാർഷിക ഉത്പാദക സംഘടനകൾ, കാർഷിക സംരംഭകർ, പ്രവർത്തന കയറ്റുമതിക്കാർ, കാർഷിക സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് വിവിധ കാർഷിക, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾക്കായി ആവശ്യമായ കൃഷിഭൂമി ലഭ്യമാക്കുവാൻ കഴിഞ്ഞാൽ ആയത് നമ്മുടെ കാർഷിക വികസനത്തിന് വളരെ സഹായകരമാകും. ഈ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് നവോ-ധൻ (NAWO-DHAN) പദ്ധതി (New Agriculture Wealth Opportunities-Driving Horticulture and Agri-Business Networking). കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ സാങ്കേതിക കാര്യങ്ങളുടെ നിർവഹണത്തിനായി കേരള അഗ്രോ ബിസിനസ് കമ്പനി കാബ്കോയെ (KABCO) എസ്.പി.വി ആയി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭൂവുടമകൾ, കർഷക സംരംഭകർ എന്നിവർക്കുള്ള ഓൺലൈൻ ഏകജാലക സംവിധാനവും തുടർ നടപടികളും, ഭൂവുടമകൾ, കർഷകസംരംഭകർ എന്നിവർക്കൊപ്പം കൃഷി സഹകാരി സേവന ഉടമ്പടി – (KRISHI SAHAKARI SLA) -യിലെ പങ്കാളിത്തം, പരിശോധനയും അംഗീകാരവും KABCOയുടെ മേൽനോട്ടത്തിലാണ്. www.kabco.co.in എന്ന കാബ്കോയുടെ വെബ് സൈറ്റ് മുഖേന നവോ-ധൻ (NAWO-DHAN) പദ്ധതിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ് .
കാർഷിക ഭൂമി ലഭ്യമാക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ