Menu Close

ചൂടുകാലത്ത് പശുക്കളിൽ ഹീറ്റ് സ്ട്രെസ്: മുൻകരുതൽ ആവശ്യമാണ്

അന്തരീക്ഷ ഊഷ്മാവ് അധികമാവുമ്പോൾ കൂടുതലായി അനുഭവപ്പെടുന്ന ചൂട് പുറന്തള്ളാൻ കഴിയാതെ ശരീരത്തിൽ തന്നെ അവശേഷിക്കുന്നത് വഴി മൃഗങ്ങളുടെ ശരീരം താപസമ്മർദ്ദം (heat stress)-ന് അടിപ്പെടുന്നു. പശുക്കളിൽ അമിത താപസമ്മർദ്ദം ഉണ്ടാകുമ്പോൾ ഉമിനീർ ധാരാളമായി പുറന്തള്ളും. പശുക്കളുടെ സ്വാഭാവിക ദഹന വ്യവസ്ഥയെ ബാധിക്കുകയും തുടർന്ന് തീറ്റയെടുക്കൽ കുറയുക, പ്രത്യുല്പാദന വ്യവസ്ഥയെ ബാധിക്കുക. മദിചക്രത്തെയും ഗർഭധാരണത്തെയും ബാധിക്കുക, ഉൽപ്പാദനം കുറയുക, പാലിൻ്റെ കൊഴുപ്പിൻ്റെ അളവ് കുറയുക എന്നിവയ്ക്ക് കാരണമായി തീരുകയും ചെയ്യും.തൊഴുത്തിൽ ധാരാളം വായുസഞ്ചാരമുണ്ടായിരിക്കണം. ഇടുങ്ങിയ, വായു സഞ്ചാരമില്ലാത്ത ഉയരംകുറഞ്ഞ കോൺക്രീറ്റ്, ഓട് ഷീറ്റ് എന്നീ മേൽക്കൂരകളോട് കൂടിയ തൊഴുത്തുകൾ/കൂടുകൾ എന്നിവ പൂർണമായും ഒഴിവാക്കണം. തൊഴുത്തുകളിൽ ഫാൻ വച്ചുകൊടുക്കാം. കുടിക്കാൻ ധാരാളം ശുദ്ധ ജലം ലഭ്യമാക്കണം. എളുപ്പം ദഹിക്കുന്ന ഖരാഹാരത്തിന്റെ അളവു കൂട്ടുക. ഇതോടൊപ്പം സോഡിയം, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, കോപ്പർ എന്നിവ അടങ്ങിയ ധാതുലവണ മിശ്രിതം കൂടി നൽകുക. ദിവസത്തിൽ ചൂടുകൂടുതലുള്ള സമയങ്ങളിൽ തീറ്റ കൊടുക്കുന്നത് ഒഴിവാക്കുക. പകൽ സമയങ്ങളിൽ, തൊഴുത്തിന് വെളിയിലാണെങ്കിൽ, മൃഗങ്ങളെ തണൽ മരങ്ങളുടെ ചുവട്ടിൽ നിർത്തുക.