പശുപരിപാലനം, ആടുവളർത്തൽ, കോഴിവളർത്തൽ തുടങ്ങിയവയിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കുകയും സ്വയംതൊഴിൽ സൃഷ്ടിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ മൃഗസംരക്ഷണ മേഖലയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഒരു പ്രധാന പദ്ധതിയാണ് National Livestock Mission (NLM). സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി – (EDP), ആട് , ചെമ്മരിയാട്, കോഴി, പന്നി എന്നിവയുടെ ഫാമുകൾ തുടങ്ങുന്നതിന് 50% സബ്സിഡിയിൽ പരമാവധി ₹50 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. തീറ്റപ്പുൽ കൃഷി വികസന പദ്ധതിയിൽ – പച്ച പുല്ല് കൃഷി, സൈലേജ് നിർമ്മാണം, തീറ്റപ്പുൽ വിത്ത് നിർമ്മാണം, എന്നിവക്കും, ബ്രീഡ് ഇമ്പ്രൂവ്മെന്റ് പ്രോഗ്രാമിൽ – ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ , ക്വാളിറ്റി ബ്രീഡ് ഡെവലൊപ്മെൻറ് ട്രെയിനിങ് പരിപാടി എന്നിവക്കും, സ്‌കിൽ ഡെവലൊപ്മെന്റ് & ട്രെയിനിങ് ,കർഷകർക്കുള്ള പരിശീലനം, ലൈവ്സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് പരിപാടി എന്നിവക്കും ധനസഹായം ലഭിക്കുന്നതാണ്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് , കേരള കന്നുകാലി വികസന ബോർഡ് എന്നിവ മുഖാന്തിരമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ട് (DPR) സഹിതം NLM ന്റെ ഒഫീഷ്യൽ സൈറ്റിൽ രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ് വെബ് സൈറ്റ് https://nlm.udyamimitra.in
മൃഗസംരക്ഷണ സംരംഭങ്ങൾക്ക് ധനസഹായം