അന്തരീക്ഷ ഊഷ്മാവ് കൂടി വരുന്ന സാഹചര്യത്തിൽ തെങ്ങിൻ തടങ്ങളിൽ ഈർപ്പം നിലനിർത്തുന്നതിനായി പച്ചയോ ഉണങ്ങിയതോ ആയ ചകിരിയിട്ട് മൂടുന്നത് നല്ലതാണ്. തെങ്ങിന്റെ ചുവട്ടിൽ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ വരികൾക്കിടയിൽ ചാലുകീറിയോ, ഓരോ തെങ്ങിന്റെ കടയ്ക്ക്ചുറ്റും തടിയിൽ നിന്നും രണ്ട് മീറ്റർ അകലത്തിൽ വട്ടത്തിൽ ചാലുകൾ എടുത്തോ, അതിൽ ചകിരി നിരത്തിയ ശേഷം മണ്ണിട്ടു മൂടണം. ചകിരിയുടെ കുഴിഞ്ഞ ഉൾഭാഗം മുകളിലേയ്ക്ക് വരത്തക്ക വിധത്തിലാണ് ചകിരി ചാലുകളിൽ അടുക്കേണ്ടത്. ഇതിന് മുകളിൽ മണ്ണിട്ടു മൂടണം. ചകിരി അടുക്കുന്നതുകൊണ്ടുളള ഗുണം 5-7 വർഷക്കാലം നിലനിൽക്കും. ചകിരിക്കു പകരം ചകിരിച്ചോറ് തെങ്ങൊന്നിന് 25 കി.ഗ്രാം എന്ന തോതിൽ ഓരോ വർഷവും തടത്തിലിട്ടുമൂടുന്നതും ഈർപ്പം സംരക്ഷിക്കാൻ ഉതകും.
തെങ്ങിന് ചകിരി മൂടൽ ഗുണം