Menu Close

തിരുവനന്തപുരത്ത് DPR ക്ലിനിക് ഫെബ്രുവരി 9–1

2026 ഫെബ്രുവരി 11 മുതൽ 15 വരെ തിരുവനന്തപുരം ആനയറ കാർഷിക മൊത്ത വ്യാപാര വിപണി കോമ്പൗണ്ടിൽ വൈഗ 2026 (VAIGA – Value Addition for Income Generation in Agriculture) സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഡെഡിക്കേറ്റഡ് DPR ക്ലിനിക് ഫെബ്രുവരി 9, 10 തീയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. മൂല്യവർധിത കൃഷിയും അഗ്രി-ബിസിനസ് സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കുന്ന ഈ ക്ലിനിക്, ബാങ്കബിൾ പ്രോജക്ട് റിപ്പോർട്ടുകൾ (DPR) തയ്യാറാക്കുന്നതിനുള്ള സമഗ്ര സഹായവേദിയായിരിക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ആനയറയിലെ സമേതി (SAMETI) യിൽ നടക്കുന്ന DPR ക്ലിനിക്കിൽ കൃഷി സംരംഭകർ, യുവ കർഷകർ, എഫ്.പി.ഓകൾ, എഫ്.പി.സികൾ, അഗ്രി-എം.എസ്.എം.ഇകൾ എന്നിവർക്കാണ് പങ്കെടുക്കാൻ അവസരം. കാർഷിക ഉല്പാദനോപാധികൾ, യന്ത്രവത്കരണം, അഗ്രി ബിസിനസ് കമ്പനികൾ, പൊതുമേഖല സ്ഥാപനങ്ങൾ (PSU) എന്നിവയിലെ വിദഗ്ധർ പങ്കാളികളായി സൗജന്യ സേവനങ്ങൾ നൽകും. കൃഷിക്കൂട്ടങ്ങൾ, കാർഷിക സംരംഭകർ, എഫ്.പി.സികൾ, അഗ്രി-എം.എസ്.എം.ഇ.കൾ ഉൾപ്പെടെയുള്ള അനുബന്ധ മേഖലകളിൽ നിന്നുള്ളവർക്ക്. പങ്കെടുക്കാം. പരിപാടിയിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ് എന്നാൽ, മുൻകൂട്ടി രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷൻ അവസാന തീയതി ജനുവരി 31. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/m7rCo5F7W5pphLo76. വ്യക്തമായ പദ്ധതി ആശയം, പ്രാഥമിക വരവ്-ചെലവുകണക്കുകൾ, നല്ല വായ്പാ യോഗ്യത, കൂടാതെ പദ്ധതിയുടെ മൊത്തച്ചെലവിന്റെ 10–20 ശതമാനം സ്വയം നിക്ഷേപിക്കാൻ ശേഷിയുള്ള ഗൗരവമുള്ള അപേക്ഷകരാണ് DPR ക്ലിനിക്കിന് അപേക്ഷിക്കേണ്ടതെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ: 9497336242, 80955 90451.