കുരുമുളകിന്റെ കൊടിത്തലകൾ മുറിച്ചെടുത്ത് വേര് പിടിപ്പിക്കാനായി തവാരണകളിൽ നടേണ്ട സമയമാണിത്. നല്ല വിളവ് തരുന്ന ആരോഗ്യമുള്ള തായ് വള്ളികളിൽ നിന്ന്കുറഞ്ഞത് മൂന്ന്മുട്ടുകളെങ്കിലുമുള്ള വള്ളികൾ വേണം തൈകൾക്ക് വേണ്ടി ശേഖരിക്കാൻ. നടീൽ മിശ്രിതം തയ്യാറാക്കുമ്പോൾ സ്യൂഡോമോണസ് ചേർക്കുന്ന തൈകൾ പെട്ടെന്ന് വളരുന്നതിനും രോഗ പ്രതിരോധശേഷി ലഭിക്കുന്നതിനും സഹായകമാണ്. പെട്ടെന്ന് വേര് പിടിച്ചുകിട്ടുന്നതിനായി ഹോർമോൺ ചികിത്സയും നടത്താം. ഒരു ഗ്രാം ഇൻഡോൾ ബ്യൂട്ടറിക് ആസിഡ് അൽപം ആൾക്കഹോളിൽ ലയിപ്പിച്ച്, വെള്ളം ചേർത്ത് ഒരു ലിറ്ററാക്കുക. തണ്ടുകളുടെ ചുവടറ്റം ഈ ലായനിയിൽ 45 സെക്കന്റ്സമയം മുക്കിയ ശേഷം നടാം. കമ്പുകൾ 10-15 ദിവസം തണലത്ത് വക്കുക.
കുരുമുളക് തൈ തയ്യാറാക്കൽ സമയം