റബ്ബർബോർഡിന്റെ കീഴിലുള്ള ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ അഗ്രോണമി/സോയിൽസ് ഡിവിഷനിൽ അനലിറ്റിക്കൽ ട്രെയിനി’ യെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഏഴുത്തുപരീക്ഷയും അഭിമുഖവും നടത്തുന്നു. അപേക്ഷകർക്ക് രസതന്ത്രത്തിൽ ബിരുദാനന്തരബിരുദവും സോയിൽ/ പ്ലാന്റ് അനാലിസിസ്, ഫീൽഡ് ഡേറ്റ കളക്ഷൻ, ഡേറ്റാ പ്രോസസ്സിങ് എന്നിവയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായം 2026 ജനുവരി 01-ന് 30 വയസ്സ് കവിയരുത്. താൽപര്യമുള്ളവർ കോട്ടയത്ത് പുതുപ്പള്ളിയിലെ ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം ഡയറക്ടർ മുമ്പാകെ 2026 ജനുവരി 29-ന് രാവിലെ 9.30ന് വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.rubberboard.gov.in സന്ദർശിക്കുക.
അനലിറ്റിക്കൽ ട്രെയിനി നിയമനം