നവംബർ മുതൽ ഫെബ്രുവരി വരെ കേരളത്തിലെ സമതല പ്രദേശങ്ങളിൽ ശീതകാല പച്ചക്കറികൾ കൃഷി ചെയ്യാൻ പറ്റിയ സമയമാണ്. നല്ല സൂര്യപ്രകാശവും നീർവാർച്ചയുമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കണം. ഒരു സെന്റിന് 2.5 കിലോഗ്രാം കുമ്മായം ഇട്ട് ഒരാഴ്ച്ച കഴിഞ്ഞ് 100 കിലോ എന്ന തോതിൽ ജൈവവളവും ചേർക്കണം. ചാലുകൾ മുക്കാൽ ഭാഗത്തോളം മൂടുക. തയ്യാറാക്കിയ ചാലുകളിൽ ഒന്നരയടി (45 സെന്റീമീറ്റർ) അകലത്തിൽ തൈകൾ നടണം. നട്ട് 10-ാം ദിവസം ആദ്യത്തെ വളം കൊടുക്കാം.
ശീതകാല പച്ചക്കറി കൃഷിക്ക് അനുയോജ്യകാലം ആരംഭിച്ചു
 
			