സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ പാറശ്ശാല പന്നി വളർത്തൽ കേന്ദ്രത്തിൻന്റെ പുനർനിർമ്മാണ പ്രവർത്തനത്തിന്റെ ശിലാസ്ഥാപനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നാളെ (2025 ഒക്ടോബർ 31 ന്) രാവിലെ 11.30 ന് നിർവ്വഹിക്കുന്നതാണ്. പാറശ്ശാല എം.എൽ.എ ഹരീന്ദ്രൻ സി കെ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഡി സുരേഷ് കുമാർ, മറ്റു ജനപ്രതിനിധികൾ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതാണ്. മൃഗസംരക്ഷണ കർഷകർക്കായി അന്നേ ദിവസം രാവിലെ 10 ന് പന്നിപ്പനി, ആഫ്രിക്കൻ പന്നിപ്പനി, എന്നീ വിഷയങ്ങളെ കുറിച്ച് വിദഗ്ദ്ധരുടെ ക്ലാസ്സുകൾ പാറശ്ശാല പുത്തൻകട EMS ഹാളിൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്.
പാറശ്ശാല പന്നിവളർത്തൽ കേന്ദ്ര പുനർനിർമ്മാണത്തിന് ശിലാസ്ഥാപനം