Menu Close

ഇഞ്ചിയിലും ജാതിയിലും കീടരോഗങ്ങൾ

ഇഞ്ചിയിൽ തണ്ടു തുരപ്പന്റെ ആക്രമണം കാണാൻ സാധ്യതയുണ്ട്. ഇതിനു പ്രതിവിധിയായി ബ്യുവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. ജാതിക്ക് കൊമ്പുണക്കം, ഇലകൊഴിച്ചിൽ, നാര് രോഗം എന്നിവ വ്യാപകമായി കണ്ടു വരുന്നു. ചെമ്പ് അടങ്ങിയ കുമിൾനാശിനികളായ ബോർഡോമിശ്രിതം 1 ശതമാനം വീര്യത്തിൽ അല്ലെങ്കിൽ കോപ്പർ ഓക്‌സിക്ലോറൈഡ് 2.5 ഗ്രാം 1 ലിറ്ററിന് എന്ന കണക്കിലോ തളിച്ച് ഈ രോഗങ്ങളെ നിയന്ത്രിക്കാവുന്നതാണ്.