നെല്ല് : കർഷകർ കുലവാട്ടം, തവിട്ടുപുള്ളി രോഗം, ഇലപ്പേൻ, തണ്ടുതുരപ്പൻ മുതലായവക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. കുലവാട്ടം (ബ്ലാസ്‌റ്റ്) രോഗം സാധാരണയായി കണ്ടുവരാറുള്ള സ്‌ഥലങ്ങളിൽ നൈട്രജൻ വളങ്ങളുടെ അമിത ഉപയോഗം കുറക്കുക. തണ്ടുതുരപ്പനെതിരെ ട്രൈക്കോഗ്രമ മുട്ടകാർഡുകൾ ഫലവത്താണ്. കൃഷിഭവനുമായി ബന്ധപ്പെട്ടാൽ കാർഡുകൾ ഉപയോഗിക്കുന്നതിനുള്ള നിർദ്ദേശം ലഭിക്കും. പറിച്ചു നട്ട് 30 ദിവസത്തിനകം പാടത്ത് 20 കിലോഗ്രാം ചാണകത്തിൽ 1 കിലോഗ്രാം സ്യൂഡോമോണാസ് എന്ന തോതിൽ കലർത്തി മണ്ണിൽ ചേർത്തു കൊടുക്കുന്നത് രോഗങ്ങൾ വരാതിരിക്കാൻ സഹായകമാകും. ഗുണനിലവാരമുള്ള സ്യൂഡോമോണാസ് അമ്പലവയൽ കൃഷി വിജ്‌ഞാന കേന്ദ്രത്തിൽ ലഭ്യമാണ്.
നെല്ല് രോഗനിയന്ത്രണത്തിന് ജാഗ്രതാ നിർദേശം