സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംയുക്തമായി കൂൺ കൃഷി വ്യാപിപ്പിക്കുന്നതിനും കർഷകർക്ക് അധികവരുമാനം പ്രദാനം ചെയ്യുന്നതിനുമായി നേമം നിയോജക മണ്ഡലത്തിനു കീഴിൽ കൂൺഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. ചെറുകിട കൂൺ ഉത്പാദക യൂണിറ്റുകൾ, വാണിജ്യാടിസ്ഥാനത്തിലുള്ള കൂൺ ഉത്പാദക യൂണിറ്റുകൾ, കൂൺവിത്ത് ഉത്പാദക യൂണിറ്റ്, കമ്പോസ്റ്റ് യൂണിറ്റുകൾ, പാക്ക് ഹൗസുകൾ, പ്രിസർവേഷൻ യൂണിറ്റുകൾ, പരിശീലന പരിപാടികൾ മുതലായവ കൂൺഗ്രാമം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം നാളെ (2025 ഒക്ടോബർ 29 ന്) രാവിലെ 10 മണിക്ക് പാപ്പനംകോട് ദർശന ആഡിറ്റോറിയത്തിൽ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിക്കുന്നു. തുടർന്ന്, കൂൺകൃഷി പരിശീലനം, അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്‌ചർ ഫണ്ട് കർഷകർക്ക് ലഭ്യമാക്കുന്ന വിവിധ വായ്‌പകളെ സംബന്ധിച്ചുള്ള ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്.
കൂൺഗ്രാമം പദ്ധതി ഉദ്ഘാടനം