ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ലാറ്റക്സ് ഹാർവെസ്റ്റ് ടെക്നോളജി ഡിവിഷനിൽ ‘പ്രൊജക്ട് അസിസ്റ്റന്റ്’ നെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തുന്നു. അപേക്ഷകർ ഫസ്റ്റ് ക്ലാസ് മാർക്കോടെ അഗ്രിക്കൾച്ചറിൽ ബിരുദമോ അഗ്രിക്കൾച്ചറൽ സയൻസിൽ ഡിപ്ലോമയോ ഉള്ളവരായിരിക്കണം. അപേക്ഷകർക്ക് 2025 സെപ്റ്റംബർ 30-ന് 30 വയസ്സ് കവിയരുത്. താൽപര്യമുള്ളവർ കോട്ടയത്ത് പുതുപ്പള്ളിയിലുള്ള ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ഡയറക്ടർ ഓഫ് റിസേർച്ച് മുമ്പാകെ 2025 നവംബർ 14-ാം തീയതി രാവിലെ 9.30ന് വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി എഴുത്തുപരീക്ഷക്കും അഭിമുഖത്തിനും തയ്യാറായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0481 2353311 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടുകയോ www.rubberboard.gov.in റബ്ബർബോർഡിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം