Menu Close

പോർട്ടബിൾ എബി‌സി സെന്റർ ഉദ്ഘാടനം

സംസ്ഥാന മൃഗസംരക്ഷണ വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് മുനിസിപ്പാലിറ്റി എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായിട്ടുള്ള പോർട്ടബിൾ എ ബി സി സെന്റർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ടൌൺ ഹാളിൽ വച്ച് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി 2025 ഒക്ടോബർ 29- ന് ഉച്ചക്ക് 12-മണിക്ക് നിർവഹിക്കുന്നു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് എ ബി സി യൂണിറ്റിന്റെ താക്കോൽ കൈമാറ്റം നിർവഹിക്കും. ആറ്റിങ്ങൽ എം പി അടൂർ പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാർ തുടങ്ങിയ ജനപ്രതിനിധികൾ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.