തെങ്ങിലെ കൊമ്പൻചെല്ലിയെ നിയന്ത്രിക്കുന്നതിനായി 250 ഗ്രാം മണലും 250 ഗ്രാം വേപ്പിൻ പിണ്ണാക്കും ചേർത്ത മിശ്രിതം തെങ്ങിൻ്റെ മണ്ടയിൽ കൂമ്പിന് ചുറ്റുമുള്ള മൂന്നോ ഓലക്കവിളുകളിൽ ഇട്ട് കൊടുക്കാവുന്നതാണ്. മൂന്നോ നാലോ പാറ്റ ഗുളികകൾ 45 ദിവസത്തിലൊരിക്കൽ ഓലക്കവിളുകൾക്കിടയിൽ വച്ച് കൊടു ക്കുന്നതും കൊമ്പൻചെല്ലിയെ നിയന്ത്രിക്കുന്നതിനായി ചെയ്യാവുന്നതാണ്.