Menu Close

ശീതകാല പച്ചക്കറി നടീൽ ആരംഭിക്കാം

കാബേജ്, കോളിഫ്ളവർ തുടങ്ങിയ ശീതകാല പച്ചക്കറികൾ നടാൻ പറ്റിയ സമയമാണ്. ഒരടി വീതിയും ഒരടി താഴ്ച്ചയുമുള്ള ചാലുകൾ രണ്ടടി അകലത്തിൽ എടുക്കുക. ജൈവവളം ചേർത്ത ശേഷം ചാലുകൾ മുക്കാൽ ഭാഗം മൂടുക. തയ്യാറാക്കിയ ചാലുകളിൽ ഒന്നരയടി അകലത്തിൽ തൈകൾ നടണം. തുലാമഴ പെയ്ത് നശിക്കാതിരിക്കാൻ തൈകൾക്കു ചുറ്റും എന്തെങ്കിലും മറ ഉണ്ടാക്കുന്നത് നല്ലതാണ്.