Menu Close

സംസ്ഥാനതല മൃഗസംരക്ഷണ–ക്ഷീരവികസന സെമിനാർ

“വിഷൻ 2031” എന്ന പേരിൽ മൃഗസംരക്ഷണ ക്ഷീരവികസന സംസ്ഥാനതല സെമിനാർ കൊല്ലം കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെൻററിൽ വച്ച് 2025 ഒക്ടോബർ 21 ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സംഘടിപ്പിക്കുന്നു. സെമിനാറിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പുമന്ത്രി K.N. ബാലഗോപാൽ ന്റെ അധ്യക്ഷതയിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിക്കുന്നു. കേരള സർക്കാർ മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പുകൾ സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. കൂടാതെ കെ.എൽ.ഡി. ബോർഡ്, കേരളാ ഫീഡ്‌സ്, കെപ്കോ, മിൽമാ, എം.പി.ഐ. തുടങ്ങിയ സർക്കാർ ഏജൻസികളും പരിപാടിയുമായി സഹകരിക്കുന്നു. മൃഗസംരക്ഷണ ക്ഷീര വികസന മേഖലകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കർഷകർ, സംരംഭകർ, ജനപ്രതിനിധികൾ, ക്ഷീരസംഘം പ്രതിനിധികൾ, ഉദ്യോഗസ്ഥർ, അക്കാദമിക് വിദഗ്ദ്ധർ, മാധ്യമ തുടങ്ങി പ്രവർത്തകർ, സ്വകാര്യ – പൊതുമേഖലാ സ്ഥാപന മേധാവികൾ ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന വിപുലമായ സെമിനാറാണ് സംഘടിപ്പിക്കപ്പെടുന്നത്.