അഖിലേന്ത്യ തീറ്റപ്പുൽ ഗവേഷണ പദ്ധതിയിലൂടെ കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത അത്യുല്പാദനശേഷിയുള്ള സങ്കര നേപ്പിയർ തീറ്റപ്പുൽ ഇനമായ ‘സുസ്ഥിര’ കേരളത്തിലെ കരപ്രദേശങ്ങളിലും വീട്ടുവളപ്പിലെ പുരയിടങ്ങളിലും കൃഷി ചെയ്യുവാൻ അനുയോജ്യമാണ്. ഹെക്ടറിന് 300 ടണ്ണോളം വിളവ് തരുന്ന ഇതിൽ 9.4% മാംസ്യവും 24% നാരും അടങ്ങിയിട്ടുണ്ട്. രണ്ട് മുട്ടോട് കൂടിയ നടീൽ വസ്തുക്കൾ കമ്പൊന്നിന് രണ്ടര രൂപ നിരക്കിൽ വെള്ളായണി കാർഷിക കോളേജിൽ ലഭ്യമാണ്. ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ 8547125233.
‘സുസ്ഥിര’ നേപ്പിയർ തീറ്റപ്പുൽ വിത്തുകൾ ലഭ്യമാണ്
