ക്ഷീരവികസനവകുപ്പിന്റെ 2025-2026 വാർഷികപദ്ധതിയുടെ ഭാഗമായുള്ള എറണാകുളം ജില്ലാ ക്ഷീരസംഗമം ക്ഷീരസഹകരണ സംഘങ്ങളുടെയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിൽ മിൽമ, കേരളഫീഡ്‌സ്, വിവിധ ധനകാര്യസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ (2025 ഒക്ടോബർ 3, 4 തീയതികളിൽ) പോഞ്ഞാശ്ശേരി ക്ഷീരോത്‌പാദക സഹകരണസംഘത്തിന്റെ ആതിഥേയത്വത്തിൽ പോഞ്ഞാശ്ശേരി മൂൺലൈറ്റ് കൺവെൻഷൻ സെന്ററിൽ നടത്തപ്പെടുകയാണ്.ക്ഷീരസംഗമത്തോടനുബന്ധിച്ച് പ്രത്യാശ -ക്ഷീരസംഘം പ്രതിനിധികൾക്കുള്ള ശിൽപ്പശാല, ഉണർവ് – ക്ഷീരസംഘം ജീവനക്കാർക്കുള്ള ശിൽപ്പശാല, മികവ് ക്ഷീരസംഘം ജീവനക്കാർക്കുള്ള ആദരവ്, കാഴ്‌ച – ഡയറി എക്സിബിഷൻ, ശ്രേയസ്സ് – മെഡിക്കൽക്യാമ്പ്, സമന്വയം – ക്ഷീരവികസന സെമിനാർ, മധുരം – തത്സമയ ക്ഷീരോല്‌പന്ന നിർമ്മാണം, ആദരണീയം – ക്ഷീരകർഷകർക്കുള്ള ആദരവ്, നാട്ടിലെ ശാസ്ത്രം – ശ്രദ്ധിക്കാം നാട്ടിലെ ശാസ്ത്രജ്ഞനെ, അരങ്ങ് – കലാപരിപാടികൾ, പൊതുസമ്മേളനം എന്നീ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 4ന് പോഞ്ഞാശ്ശേരി മുൺലെറ്റ് കൺവെൻഷൻ സെൻററിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മൃഗസംരക്ഷണ – ക്ഷീര വികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജില്ലാ ക്ഷീരസംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതാണ്. നിയമ-വ്യവസായ – കയർ വകുപ്പ് മന്ത്രി അഡ്വ. പി. രാജീവ് അദ്ധ്യക്ഷത വഹിക്കുന്നതാണ്. ജില്ലയിലെ എം.പി.മാർ, എം.എൽ.എ.മാർ, ക്ഷീരവികസനവകുപ്പ് ഡയറക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, മിൽമ പ്രതിനിധികൾ, ക്ഷീരകർഷകർ, സഹകാരികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.
എറണാകുളം ജില്ലാ ക്ഷീരസംഗമം 2025
