ഇഞ്ചിയിൽ മൂടുചീയൽ രോഗം കാണുകയാണെങ്കിൽ രോഗബാധിതമായ ചെടികൾ കിളച്ചുമാറ്റി 2 ഗ്രാം കോപ്പർ ഓക്സിക്ലോറൈഡ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഒഴിക്കുക. രോഗം വ്യാപിക്കാതിരിക്കാൻ മൂന്ന്മീറ്റർ സ്ക്വയർ ബെഡിന്15 ഗ്രാം ബ്ലീച്ചിങ് പൗഡറും, 250 ഗ്രാം കുമ്മായവും കൂട്ടികലർത്തി തടത്തിൽ ഇട്ടുകൊടുക്കാവുന്നതാണ്.ഇടയ്ക്കിടെ പെയ്യുന്ന മഴ മൃഗങ്ങളുടെ തീറ്റയിൽ ഫംഗസ് വളർച്ചയ്ക്ക് കാരണമാകും. അതിനാൽ തീറ്റ പകൽ സമയത്ത് ഉണക്കി വരണ്ട സ്ഥലങ്ങളിൽ സൂക്ഷിക്കുക. പകൽ സമയത്ത് കാലിത്തൊഴുത്തിൽ ഫാനും ശരിയായ വായുസഞ്ചാരവും നൽകുക.
ഇഞ്ചി മൂടുചീയൽ നിയന്ത്രണം
