ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ പ്ലാന്റ് പതോളജി ഡിവിഷനിൽ ‘സീനിയർ റിസേർച്ച് ഫെല്ലോ’യെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കാൻ എഴുത്തുപരീക്ഷയും വാക്ക്ഇൻ ഇന്റർവ്യൂവും നടത്തുന്നു. അപേക്ഷകർ അഗ്രിക്കൾച്ചറിലോ ബോട്ടണിയിലോ പ്ലാന്റ്സയൻസിലോ ബിരുദാനന്തരബിരുദം ഉള്ളവരും മോളിക്കുലാർ പ്ലാന്റ്പതോളജിയിൽ കുറഞ്ഞത് മൂന്നുവർഷത്തെ ഗവേഷണ പരിചയവും ബിഗ്ഡാറ്റ അനാലിസിസ്, കംപാരിറ്റീവ് ഒമിക്സ് അനാലിസിസ്, പ്ലാന്റ്പതോജൻ ഇന്ററാക്ഷൻ സ്റ്റഡീസ്, ക്യു. ആർ. ടി.-പി. സി. ആർ. (QRT-PCR) അനാലിസിസ് എന്നിവയിൽ പ്രായോഗികപരിജ്ഞാനമുള്ളവരും ആയിരിക്കണം. അപേക്ഷകർക്ക് 2025 സെപ്റ്റംബർ 01-ന് 35 വയസ്സ് കവിയാൻ പാടില്ല. താൽപര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളുമായി 2025 സെപ്റ്റംബർ 30-ാം തിയതി രാവിലെ 9.30-ന് ഡയറക്ടർ (റിസേർച്ച്), ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം, റബ്ബർബോർഡ് പി.ഒ., കോട്ടയം-686009 മുമ്പാകെ ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക് 0481-2353311 എന്ന ഫോൺനമ്പരിൽ ബന്ധപ്പെടുകയോ www.rubberboard.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.
റബ്ബർ ഗവേഷണകേന്ദ്രത്തിൽ സീനിയർ റിസർച്ച് ഫെല്ലോ നിയമനം
