വാണിജ്യ വാഴകൃഷിയുടെ പ്രധാന നടീൽ കാലത്തോടനുബന്ധിച്ച്, വിവിധ വാഴയിനങ്ങളുടെ മികച്ച ടിഷ്യുകൾച്ചർ തൈകളും, വാഴകൃഷിക്കാവശ്യമായ പ്രധാനപ്പെട്ട എല്ലാ ഉൽപ്പാദനോപാദികളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രം, മണ്ണുത്തിയിലുള്ള കേരള കാർഷിക സർവ്വകലാശാലയുടെ വിപണന കേന്ദ്രത്തിൽ (ATIC-ൽ) ത്രിദിന പ്രദർശന-വിപണന മേള സംഘടിപ്പിക്കുന്നു. അഖിലേന്ത്യ-ഏകോപിത ഫലവർഗ്ഗ ഗവേഷണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രസ്തുത പ്രദർശനം, വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ബിനു പി ബോണി നിർവ്വഹിക്കും. ഇതോടനുബന്ധിച്ച് കൃഷി ഉദ്യോഗസ്ഥർക്കുളള ഏകദിന പരിശീലന പരിപാടി മണ്ണുത്തിയിലുള്ള കമ്മ്യൂണിക്കേഷൻ സെന്ററിൽ വച്ച് നടത്തുന്നു. ഗവേഷണ വിഭാഗം മേധാവി ഡോ. കെ. എൻ. അനിത് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്. മേളയോടനുബന്ധിച്ച് പതിനഞ്ചോളം മുന്തിയ വാഴയിനങ്ങളും, ജൈവ കീട-രോഗ നിയന്ത്രണോപാധികളും, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും, വാഴ നാരുല്പന്നങ്ങളും ലഭിക്കുന്നതാണ്.
വാഴ പ്രദർശന-വിപണന മേള മണ്ണുത്തിയിൽ
