Menu Close

തിരുവനന്തപുരം ജില്ല ഫാം ഫെസ്റ്റ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻറെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻറെയും സംയുക്താഭിമുഖ്യത്തിൽ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ വച്ച് തിരുവനന്തപുരം ജില്ലയിലെ വിവിധ ഫാമുകളുടെ ഒരു ഫാം ഫെസ്‌റ്റ് ‘ഫാം ഫ്യൂഷൻ 25’ എന്ന പേരിൽ 2025 സെപ്റ്റംബർ മാസം 17, 18, 19 തീയതികളിൽ നടത്തുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാറിൻറെ അദ്ധ്യക്ഷതയിൽ വാമനപുരം എം.എൽ.എ അഡ്വ.ഡി.കെ മുരളി ഉദ്ഘാടനം നിർവ്വഹിക്കുന്നു. പ്രസ്തു‌ത ഫെസ്‌റ്റിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഫാം കൗൺസിൽ അംഗങ്ങൾ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നതാണ്. ഫാം ഫെസ്‌റ്റിൻറെ രണ്ടാം ദിനമായ 18.09.2025 വ്യാഴാഴ്ച കാർഷിക സെമിനാറിൻറെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിക്കുന്നതാണ്. ഇതിനോടനുബന്ധിച്ച് കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാറുകൾ, പ്രദർശന വിപണന സ്‌റ്റാളുകൾ, ഫാം വിസിറ്റ്, കലാപരിപാടികൾ, കൃഷി അധിഷ്‌ഠിത വിനോദ വിജ്ഞാന മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നു.